2010-ൽ ഹരിയാനയിലെ ഗുഡ്ഗാവിലും, പരിസരപ്രദേശങ്ങളിലുമുള്ള സാമൂഹിക പ്രവർത്തകരുടെ ഒരു അനൗപചാരിക സമ്മേളനത്തിൽ ഗുഡ്ഗാവ് മലയാളി അസോസിയേഷൻ എന്ന പേരിൽ ഒരു അസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. ഗുഡ്ഗാവിലെയും, പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരാതികൾ, ആശങ്കകൾ, ആവശ്യങ്ങൾ, താൽപര്യങ്ങൾ, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഗുഡ്ഗാവ് മലയാളി അസ്സോസിയേഷൻ രൂപീകരിക്കുമ്പോൾ അതിന്റെ സ്ഥാപകനേതാക്കൾ ഉദ്ദേശിച്ചത്. അർപ്പണബോധമുള്ള സ്ഥാപക അംഗങ്ങളുടെ ശക്തമായ നിശ്ചയദാർഢ്യത്തിന്റെ പിൻബലത്തിൽ, ഇന്ന് ഗുഡ്ഗാവ് മലയാളി അസ്സോസിയേഷൻ അതിന്റെ മഹത്തായ ഒന്നര പതിറ്റാണ്ടിലേക്കെത്തിനിൽക്കുകയാണ്.
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു പുറമേ, മലയാള ഭാഷ, സംസ്കാരം, കല, സാഹിത്യം, പുരാതന പാരമ്പര്യങ്ങൾ എന്നിവയുടെ സമ്പുഷ്ടടീകരണത്തിനായി ഗുഡ്ഗാവ് മലയാളി അസ്സോസിയേഷൻ പ്രവർത്തിക്കുന്നു.